Connect with us

ISL 2021- 22

ഗോവക്ക് തോല്‍വി തന്നെ; മുംബൈക്ക് ജയം

ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം.

Published

|

Last Updated

പനാജി | ഐ എസ് എല്‍ 2021- 22 സീസണില്‍ തോല്‍വി തുടര്‍ന്ന് എഫ് സി ഗോവ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം. 35ാം മിനുട്ടില്‍ മെഹ്താബ് സിംഗും 86ാം മിനുട്ടിൽ ഡീഗോ മൗറീഷ്യോയും മുംബൈക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുംബൈ എഫ് സി തിരികെയെത്തി. ബ്ലാസ്റ്റേഴ്‌സിന്റെ നാലാം സ്ഥാന ലബ്ധിക്ക് മുംബൈ- ഗോവ മത്സരത്തിന്റെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്.

ആദ്യ പകുതിയില്‍ നാല് മഞ്ഞക്കാര്‍ഡുകളാണ് മുംബൈ താരങ്ങള്‍ക്ക് ലഭിച്ചത്. അഞ്ചാം മിനുട്ടില്‍ തന്നെ മുംബൈയുടെ വിഗ്നേഷ് ദക്ഷിണാമൂര്‍ത്തിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. മുംബൈയുടെ മുഹമ്മദ് നവാസ്, രാഹുല്‍ ഭേകെ, ലല്ലിയന്‍സുവാല ചാംഗ്‌തെ, ഡീഗോ മൗറീഷ്യോ, ഗോവയുടെ ഇവാന്‍ ഗോണ്‍സാലസ്, പ്രിന്‍സെറ്റന്‍ റെബെല്ലോ, ആല്‍ബെര്‍ട്ടോ നൊഗ്വെര എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Latest