jifri thangal issue
ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി ഞെട്ടിപ്പിക്കുന്നത്: ഐ എന്‍ എല്‍
സമഗ്ര അന്വേഷണം വേണം; ലീഗ് നേതൃത്വം മറുപടി പറയണം

മലപ്പുറം | സമൂഹം വലിയ ആദരവോടെ കാണുന്ന ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ വധഭീഷണി ഉര്‍ന്നുവെന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഒരു ചാനലിനോട് പ്രതികരിക്കവെ വഹാബ് പറഞ്ഞു.
വളര ജനാധിപത്യപരമായ അഭിപ്രായം രേഖപ്പെടുത്തി എന്ന ഒറ്റക്കാരണത്താലാണ് സമൂഹം ആദരിക്കുന്ന വ്യക്തിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ് ഇത്തരം ഭീഷണി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണം.
സമവയാത്തിന്റെ നിലപാട് സ്വീകരിക്കുകയും തന്റെ ആശങ്ക സര്‍ക്കാറിനെ അറിയിക്കുകയും ചെയ്ത വ്യക്തിയാണ് തങ്ങള്‍. ഇതില്‍ ചിലര്‍ക്ക് അമര്‍ശമുണ്ടായി. ലീഗിന്റെ വഖ്ഫ് സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണമുണ്ടായി. ലീഗ് നേതാക്കളുടെ ഇത്തരം ഭീഷണികള്‍ വധഭീഷണി മുഴക്കിയവര്‍ക്ക് പ്രചോദനമായോ എന്ന് പരിശോധിക്കണം. ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ ലീഗ് നേതൃത്വം മറുപടി പറയണം. ഭീഷണിയില്‍ പങ്കുണ്ടോയെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.