Connect with us

Health

ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ ഇനി ജിനോം സ്വീക്വന്‍സിംഗ് ആവശ്യമില്ല; പുതിയ ആര്‍ടിപിസിആര്‍ കിറ്റ് റെഡി

വൈറസില്‍ അടങ്ങിയിരിക്കുന്ന എസ്ജീന്‍ വഴി മാത്രമാണ് ഒമിക്രോണിനെ തിരിച്ചറിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഒമിക്രോണ്‍ ഉള്‍പ്പെടെ കൊവിഡിന്റെ എല്ലാ വകഭേദങ്ങളും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ആര്‍ടിപിസിആര്‍ കിറ്റിന് ഐസിഎംആര്‍ അനുമതി നല്‍കി. ചെന്നൈ ആസ്ഥാനമായ ഇമ്മുജെനിക്‌സ് ബയോസയന്‍സ് എന്ന സ്ഥാപനമാണ് പുതിയ കിറ്റ് അവതരിപ്പിച്ചത്. KRIVIDA Novus RT-PCR എന്ന് പേരിട്ട കിറ്റ് വഴി 45 മിനുട്ടിനുള്ളില്‍ കൊവിഡ് വകഭേദം കണ്ടെത്താനാകുമെന്ന് കമ്പനി അവകാശപ്പെട്ടു.

വൈറസില്‍ അടങ്ങിയിരിക്കുന്ന എസ്ജീന്‍ വഴി മാത്രമാണ് ഒമിക്രോണിനെ തിരിച്ചറിയുന്നത്. ഒമിക്രോണില്‍ എസ് ജീന്‍ ഇല്ലെന്ന് പല ശാസ്ത്രജ്ഞരും അവകാശപ്പെട്ടു. ഒരു വ്യക്തിക്ക് അവരുടെ സാമ്പിളില്‍ എസ് ജീന്‍ ഇല്ലെങ്കില്‍, അയാള്‍ ഒമിക്രോണ്‍ രോഗബാധിതനാണ് എന്ന് ഉറപ്പിക്കാം. സാമ്പിളില്‍ എസ് ജീന്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് കൊറോണ പോസിറ്റീവ് ആവുകയും ചെയ്താല്‍, അതിനര്‍ത്ഥം കൊറോണയുടെ മറ്റൊരു വകഭേദമാണ് ബാധിച്ചത് എന്നാണ്.

ക്രിവിഡ നോവസ് ആര്‍ടിപിസിആര്‍ കിറ്റ് എസ് ജീനും മറ്റു 5 വ്യത്യസ്ത ജീനുകളും കണ്ടെത്തുന്നു. പഴയ കിറ്റുകള്‍ സാര്‍സ് കോവ് രണ്ടിന്റെ പരമാവധി മൂന്ന് ജീനുകളെ മാത്രമാണ് കണ്ടെത്തുന്നത്.

---- facebook comment plugin here -----

Latest