Connect with us

Alappuzha

രാജീവ് ആലുങ്കലിന് ഗാനദീപ്തി പുരസ്കാരം

ഡിസംബർ 10ന് ഷാർജ സഫാരി മാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

Published

|

Last Updated

ആലപ്പുഴ | ഷാർജ മന്നം സാംസ്ക്കാരിക സമിതി (മാനസ്) ഏർപ്പെടുത്തിയ ഗാനദീപ്തി പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം കൊണ്ട് നാടകം, ആൽബം സിനിമ രംഗങ്ങളിലായി രചിച്ച നാലായിരത്തിലേറെ ഗാനങ്ങളുടെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. ഡിസംബർ 10ന് ഷാർജ സഫാരി മാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

Latest