Connect with us

Kerala

വിവാഹം, വിനോദ യാത്രകള്‍ക്ക് ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെ; കുറഞ്ഞ ചെലവില്‍ ചാര്‍ട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെ എസ് ആര്‍ ടി സി

നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 40 കിലോമീറ്റര്‍ യാത്രക്ക് മിനി ബസാണെങ്കില്‍ 3500 രൂപ നല്‍കിയാല്‍ മതി

Published

|

Last Updated

പത്തനംതിട്ട | വിവാഹം, സ്വകാര്യ യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചെലവില്‍ ചാര്‍ട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെ എസ് ആര്‍ ടി സി. ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ക്ക് നിരക്ക് വലിയ രീതിയില്‍ കെ എസ് ആര്‍ ടി സി കുറവ് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലുവിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെ ഈ നിരക്ക് ബാധകമാണ്. ഇതുപ്രകാരം നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 40 കിലോമീറ്റര്‍ യാത്രക്ക് മിനി ബസാണെങ്കില്‍ 3500 രൂപ നല്‍കിയാല്‍ മതി.

എട്ട് മണിക്കൂര്‍ (100 കിലോ ലോമീറ്റര്‍), 12 മണിക്കൂര്‍ (150 കിലോ ലോമീറ്റര്‍), 16 മണിക്കൂര്‍( 200 കിലോമീറ്റര്‍) എന്നിങ്ങനെയും ഒപ്പം അധികമായി ഓടുന്ന കിലോമീറ്റററിനുള്ള തുകയും ചേര്‍ത്താണ് നിരക്ക്. ജി എസ് ടി ചേര്‍ത്തുള്ള തുകയാണിത്. നാല് മണിക്കൂറിന് ഓര്‍ഡിനറി ബസാണെങ്കില്‍ 3600 രൂപയാണ് നിരക്ക്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓര്‍ഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പര്‍ ഫാസ്റ്റ് 9500 രൂപയും സൂപ്പര്‍ എക്‌സ്പ്രസി ന് 10000 രൂപയും വോള്‍വോയ്ക്ക് 13000 രൂപയുമായിരുന്നു. ജി എസ് ടി അതിന് പുറമേ നല്‍കണമായിരുന്നു.

40 കിലോമീറ്റര്‍ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജി എസ് ടിയും നല്‍കണം. നിരക്ക് സംബന്ധിച്ച പട്ടികയും കെ എസ് ആര്‍ ടി സി പുറത്തിറക്കി. ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തില്‍ ഇറക്കിയതോടെയാണ് കൂടുതല്‍ ബസുകള്‍ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവില്‍ ലഭ്യമായ സ്‌പെയര്‍ ബസ്സുകള്‍ ഉപയോഗപ്പെടുത്തി ട്രിപ്പുകള്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യാനുസരണം ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ലഭ്യമാക്കുവാനാണ് കെ എസ് ആര്‍ ടി സി പദ്ധതിയിട്ടിട്ടുള്ളത്.

Latest