Connect with us

India Independence Day

സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: കേരള മുസ്ലിം ജമാഅത്ത്

രാവിലെ എട്ട് മണിക്ക് ദേശീയ പതാക ഉയർത്തി ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയെടുക്കും.

Published

|

Last Updated

മലപ്പുറം | രാജ്യത്തെ ജനകോടികൾ പൊരുതി നേടിയ സ്വാതന്ത്ര്യം എന്തു വില കൊടുത്തും സംരക്ഷിക്കപ്പെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. ഉന്നത പാരമ്പര്യവും ലോകത്തിന്  മാതൃകയായ മഹത്തായ ഭരണഘടനയുള്ള നമ്മുടെ രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിന പുലരിയിൽ ആ ഭരണഘടനയെ പുച്ഛിച്ച് കേവല ഫാസിസ്റ്റ് രാഷ്ട്ര സംസ്ഥാപനത്തിന് മുറവിളികൂട്ടുന്ന രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെ സ്വാതന്ത്ര്യ സമര കാലഘട്ടത്തെപ്പോലെ തന്നെ മുഴുവൻ ജനങ്ങളുടെയും ഐക്യ നിര രൂപപ്പെടാൻ ഈ സുദിനം പ്രചോദനമാകണം.

പുതിയ മതാധിഷ്ഠിത രാജ്യവും തലസ്ഥാനവും ഭരണഘടനയും പ്രഖ്യാപിച്ചവർ യഥാർഥത്തിൽ നിലവിലുള്ള രാഷ്ട സങ്കൽപ്പവും നീതിന്യായ സംവിധാനത്തെയും വൈജാത്യങ്ങളുടെ ഇന്ത്യയെന്ന സുന്ദര ആശയത്തെയുമാണ് പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ ഒരു  ഇന്ത്യക്കാരനും സാധ്യമല്ല. അതിനാൽ ഇത്തരക്കാരെ തള്ളിപ്പറയാൻ മുഴുവൻ ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

ജില്ലയിലെ 1,209 യൂണിറ്റുകളിൽ രാവിലെ എട്ട് മണിക്ക് ദേശീയ പതാക ഉയർത്തി ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയെടുക്കും. സേവന ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും. ജില്ല, സോൺ, സർക്കിൾ, യൂനിറ്റ് സാരഥികൾ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ കൈമാറി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

Latest