Connect with us

Kozhikode

മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ ദന്തല്‍ ക്യാമ്പ്

ക്യാമ്പ് സംഘടിപ്പിച്ചത് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (NSS) ആഭിമുഖ്യത്തില്‍ കെ എം സി ടി ദന്തല്‍ കോളജ്, മണാശ്ശേരിയുമായി സഹകരിച്ച്.

Published

|

Last Updated

കുന്ദമംഗലം | മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (NSS) ആഭിമുഖ്യത്തില്‍ കെ എം സി ടി ദന്തല്‍ കോളജ്, മണാശ്ശേരിയുമായി സഹകരിച്ച് സൗജന്യ ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൂസക്കോയ മാവിളി ഉദ്ഘാടനം ചെയ്തു. മര്‍കസ് ഐ ടി ഐ പ്രിന്‍സിപ്പല്‍ മുഹമ്മദലി മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ബഷീര്‍ കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജി അനീസ് മുഹമ്മദ്, കെ എം സി ടി ദന്തല്‍ കോളജിലെ ഡോ. അശ്വതി, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുല്‍ കലാം, എം യൂനുസ്, കെ വി അഹമ്മദ്, കെ വി ജ്യോതിഷ് പ്രസംഗിച്ചു.

കെ എം സി ടി ദന്തല്‍ കോളജിലെ ഡോക്ടര്‍മാര്‍ ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. തുടര്‍ന്ന് കോളജിലെ പതിനഞ്ചോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ദന്തപരിശോധന, ദന്തല്‍ സ്‌ക്രീനിംഗ്, ക്ലീനിംഗ്, ഫില്ലിംഗ്, എക്‌സ്ട്രാക്ഷന്‍ തുടങ്ങിയ ചികിത്സാ സേവനങ്ങള്‍ ക്യാമ്പില്‍ നടന്നു.

Content Highlights: Markaz Higher Secondary School hosted a free dental camp to promote oral hygiene among students. Expert dentists conducted comprehensive dental checkups and provided health guidance during the event. The initiative aimed to raise awareness about the importance of daily dental care and hygiene.

 

Latest