Connect with us

National

ജമ്മു കശ്മീരില്‍ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിത്തെറിച്ചു; നാല് സൈനികര്‍ക്ക് പരുക്ക്

ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

രജൗരി | ജമ്മു കശ്മീരില്‍ രജൗരി ജില്ലയിലെ നിയന്ത്രണ രേഖക്ക് സമീപത്ത് അബദ്ധത്തില്‍ സംഭവിച്ച സ്‌ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരുക്കേറ്റു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മു കശ്മീരില്‍ അബദ്ധത്തില്‍ കുഴിബോംബ് പൊട്ടിത്തെറിച്ചു; നാല് സൈനികര്‍ക്ക് പരുക്ക്നൗഷേരാ മേഖലയിലെ കലാല്‍ പ്രദേശിത്ത് സൈനിക പട്രോളിംഗിനിടെ, അബദ്ധത്തില്‍ കുഴിബോംബ് പൊട്ടുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

കഴിഞ്ഞ 10 ദിവസത്തിനിടെ ജമ്മു കശ്മീരിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights:
Four Indian Army soldiers were injured in Jammu and Kashmir. The incident occurred during an accidental landmine explosion near the Line of Control. The injured personnel have been moved to a medical facility for treatment.

 

Latest