Connect with us

Kerala

സി എം ആര്‍ എല്‍-എക്സാലോജിക് ഇടപാട്: വീണ ടിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

രാവിലെ പത്തരയോടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് വീണക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Published

|

Last Updated

കൊച്ചി | സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ പത്തരയോടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് വീണക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ വീണയില്‍ നിന്ന് വിശദീകരണം തേടാനാണ് ഇ ഡി തീരുമാനം.

ഇന്നലെ സി എം ആര്‍ എല്‍ എം ഡി. ശരണ്‍ എസ് കര്‍ത്തയെയും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ വീണക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യ തവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ശശിധരന്‍ കര്‍ത്തയുടെ മകളും സി എം ആര്‍ എല്‍ ഡയറക്ടറുമായ ഷിബി എസ് കര്‍ത്തയെയും കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. സി എം ആര്‍ എല്ലുമായി ബന്ധമുള്ളതും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതുമായ നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാന ചുമതലക്കാരി കൂടിയാണ് ഷിബി എസ് കര്‍ത്ത.

Content Highlights: The Enforcement Directorate ED will question Veena T today in connection with the controversial CMRL Exalogic financial deal. The central agency issued a fresh summons directing her to appear at the Kochi zonal office. She will be questioned regarding the alleged illegal financial transactions.

 

Latest