Connect with us

National

കശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടല്‍ സംഭവങ്ങളിലായി നാല് ഭീകരരെ വധിച്ചു

സൈന്യവും സെന്‍ട്രല്‍ പോലീസ് സേനയും ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ ഏജന്‍സികളും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

Published

|

Last Updated

കശ്മീര്‍ | ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ വ്യത്യസ്ത ഏറ്റുമുട്ടല്‍ സംഭവങ്ങളിലായി നാല് ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാന്‍ സ്വദേശികളാണ്. സൈന്യവും സെന്‍ട്രല്‍ പോലീസ് സേനയും ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ ഏജന്‍സികളും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ഷോപ്പിയാനിലെ ബാഡിമാര്‍ഗ്-അലൗറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കുല്‍ഗാം സ്വദേശി നദീം അഹമ്മദ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം, കുപ്വാര ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍-ഇ-ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍-ഇ-ത്വയ്യിബ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

---- facebook comment plugin here -----

Latest