Connect with us

National

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ പ്രണീത് കൗര്‍ ബി ജെ പി യില്‍ ചേര്‍ന്നു

ഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ് പ്രണീത് കൗര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് എം പിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍ ബി ജെ പി യില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പ്രണീത് കൗര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പ്രണീത് കൗറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ പാട്യാലയില്‍ പ്രണീത് കൗര്‍ ബി ജെ പി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

നാല് തവണ പാട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി യാണ് പ്രണീത് കൗര്‍. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.