Connect with us

ashok chavan

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു

അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്നാണു വിവരം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മുന്‍ മുഖ്യ മന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു. എം ല്‍ എ സ്ഥാനവും രാജി വെക്കും. ഇന്ന് നിയമസഭ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കും. അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്നാണു വിവരം.

ചവാന്റെ അടുത്ത നീക്കം കാത്തിരുന്ന് കാണാമെന്നു ബി ജെ പി നേതാവും മഹാരാഷട്ര ഉപ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദീഖ്, മിലിന്ദ് ദിയോറ എന്നിവര്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് ചവാന്റെ ഈ നീക്കം.

ഞായറാഴ്ച ചവാന്‍ എ ഐ സി സി യുടെ മഹാരാഷ്ട്ര ചുമതലയുള്ള രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. 2008 മുതല്‍ 2010 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു അശോക് ചവാന്‍. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉള്‍പെടെ പാര്‍ട്ടിയുടെ വിവിധ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

 

 

Latest