Ongoing News
ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ് അന്തരിച്ചു
1993നും 2005നും ഇടയില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളില്‍ പാഡണിഞ്ഞ തോര്‍പ് പിന്നീട് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞു.
ലണ്ടന്‍ | ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ് അന്തരിച്ചു. 55 വയസ്സായിരുന്നു. 1993നും 2005നും ഇടയില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളില്‍ പാഡണിഞ്ഞ തോര്‍പ് പിന്നീട് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞു. 2022ല്‍ അഫ്ഗാനിസ്ഥാന്റെ ഹെഡ് കോച്ചായി നിയമിതനായതിനു പിന്നാലെ തോര്‍പ് അസുഖബാധിതനായി.
ടെസ്റ്റ് കരിയറില്‍ 6,744 റണ്‍സ് നേടിയ താരമാണ് തോര്‍പ്. 16 ശതകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ദേശീയ ടീമിനായി 82 ഏകദിനങ്ങളിലും തോര്‍പ് ഇറങ്ങി.
1988നും 2005നും ഇടയില്‍ കൗണ്ടി ക്രിക്കറ്റ് ക്ലബായ സറെക്കായി കളിച്ച തോര്‍പ് 20,000 റണ്‍സ് സ്വന്തമാക്കി.
---- facebook comment plugin here -----