Connect with us

National

പഞ്ചാബിലെ മുന്‍ എ എ പി എംപി ധരാംവീര്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാട്യാലയില്‍ ധരാംവീര്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബിലെ പാട്യാലയില്‍ നിന്നുള്ള മുന്‍ എ എ പി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാട്യാലയില്‍ ധരാംവീര്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കും. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാട്യാലയില്‍ നിന്ന് അദ്ദേഹം എഎപി ക്ക് വേണ്ടി മത്സരിച്ച് വിജയിച്ചിരുന്നു. പ്രണീത് കൗറിനെ പരാജയപ്പെടുത്തിയാണ് പാട്യാലയില്‍ ധരാംവീര്‍ ഗാന്ധി വിജയിച്ചത്.

2016 എ എ പി വിട്ട ധരാംവീര്‍ ഗാന്ധി നവാന്‍ പഞ്ചാബ് പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ധരാംവീര്‍ ഗാന്ധിയുടെ നവാന്‍ പഞ്ചാബ് പാര്‍ട്ടി തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ലയിച്ചു.

പഞ്ചാബിന്റെ എ ഐ സി സി ചുമതലയുള്ള പവന്‍ ഖേര, ദേവേന്ദ്ര യാദവ്, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിങ് , സി എല്‍ പി നേതാവ് പ്രതാപ് സിംഗ് ബജ് വ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാനിധ്യത്തിലാണ് ധരാംവീര്‍ ഗാന്ധി കോണ്‍ഗ്രസിലെത്തിയത്.

Latest