Connect with us

Kerala

ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ചു; ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍

സാലറി സര്‍ട്ടിഫിക്കറ്റില്‍ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ടാണ് അനൂപ് തേവള്ളി എസ്ബിഐ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത്.

Published

|

Last Updated

കൊല്ലം| ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍. കൊല്ലം വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം സ്വദേശി മംഗലത്ത് വീട്ടില്‍ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ല്‍ ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സാലറി സര്‍ട്ടിഫിക്കറ്റില്‍ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ടാണ് അനൂപ് തേവള്ളി എസ്ബിഐ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത്.

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് അറിഞ്ഞത്. ഇതോടെ ജഡ്ജി പൊലീസില്‍ പരാതി നല്‍കി. ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയില്‍ കേസെടുത്തതോടെ അനൂപിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ച ഇയാള്‍ക്ക് പത്തനംതിട്ട ലേബര്‍ കോടതിയിലേക്ക് മാറ്റവും ലഭിച്ചു. തെളിവുകള്‍ ലഭിച്ചതോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും അനൂപ് ഒളിവിലായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വര്‍ക്കലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അനൂപിനെ പൊലീസ് പിടികൂടിയത്.

 

 

---- facebook comment plugin here -----