Connect with us

Kuwait

വിദേശികളുടെ ലൈസന്‍സ് റദ്ദാക്കല്‍l: സ്വദേശി പൗരന്റെ ട്വീറ്റ് വൈറലാകുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കുന്നതിനെതിരെ സ്വദേശി പൗരന്‍ ട്വിറ്റര്‍ വഴി നടത്തിയ അഭിപ്രായ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഖാലിദ് അല്‍ ഖമീസ് എന്ന സ്വദേശി പൗരനാണ് അറുപതിനായിരത്തില്‍ പരം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍ വലിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിച്ചത്.

‘വിദേശികളില്‍ ചിലരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഭീമാബദ്ധമാണ്. ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ..നിങ്ങളുടെ മക്കള്‍ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരാണ്. ആ രാജ്യത്തെ സര്‍ക്കാര്‍ അവരോട് ഇത്തരത്തില്‍ പെരുമാറിയാല്‍ എങ്ങിനെയായിരിക്കും നിങ്ങള്‍ക്ക് അനുഭവപ്പെടുക. ഒരു തെറ്റ് പരിഹരിക്കപ്പെടേണ്ടത് മറ്റൊരു ഭീമന്‍ തെറ്റ് ചെയ്ത് കൊണ്ടായിരിക്കരുത് ‘. പോസ്റ്റിനെ പിന്തുണച്ചവരില്‍ ഭൂരിഭാഗവും സ്വദേശികളാണ്.

 

 

Latest