Connect with us

Kerala

ഷൊര്‍ണൂരില്‍ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷബാധ; കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ കാരണം വെല്‍കം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം.

Published

|

Last Updated

പാലക്കാട്|ഷൊര്‍ണൂരില്‍ വിവാഹ സത്കാര ചടങ്ങിനിടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ കാരണം വെല്‍കം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് റദ്ദാക്കി. രണ്ട് മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്.

പാചകക്കാര്‍ക്ക് ആരോഗ്യ കാര്‍ഡില്ലെന്നും കണ്ടെത്തി. പരിപാടി നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. വധു, വരന്‍ ഉള്‍പ്പടെ 150 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.