Connect with us

Organisation

പതാക ദിനാചരണം പ്രൗഢമായി

സമ്മേളന നഗരിയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി

Published

|

Last Updated

മലപ്പുറം | മലപ്പുറം വലിയങ്ങാടിയിൽ അടുത്ത വെള്ളിയാഴ്ച  നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിൻ്റെ മുന്നോടിയായി പതാക ദിനമാചരിച്ചു. സമ്മേളന നഗരിയായ മലപ്പുറം വലിയങ്ങാടി എ പി മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദ്രൂസി, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി, പി എം മുസ്തഫ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

പതാക ദിനാചരണത്തിന്റെ ഭാഗമായ സംസ്ഥാനത്തെ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകളില്‍ പതാക ഉയര്‍ത്തലും വിളംബരവും സംഘടിപ്പിച്ചു.