Kerala
ആലപ്പുഴ റെസ്റ്റ് ഹൗസില്‍ മന്ത്രി എത്തിയപ്പോള്‍ ജീവനക്കാരില്ല; അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തു
ചൊവ്വാഴ്ച ഉച്ചയോടെയാണ് മന്ത്രി ബീച്ചിന് സമീപമുള്ള റെസ്റ്റ് ഹൗസിലെത്തിയത്.
ആലപ്പുഴ| പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ അഞ്ച് റെസ്റ്റ് ഹൗസ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. മാനേജര്‍ വി വി വിപിനന്, എസ് എല്‍ ആര് വര്‍ക്കര്‍ കെ കമര്‍, കുക്ക് എം ആര് രാമാനുജന്, മേട്ടി ശ്രീകല നന്ദനന്‍, ബട്ലര് ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മന്ത്രി ബീച്ചിന് സമീപമുള്ള റെസ്റ്റ് ഹൗസിലെത്തിയത്. ഈ സമയം റിസപ്ഷനില്‍ ജീവനക്കാരുണ്ടായിരുന്നില്ല. തുടര്‍ന്ന് ഹാജര്‍ പരിശോധിച്ചപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പേരില്‍ രണ്ടുപേര്‍ മാത്രമാണ് ഹാജര്‍ രേഖപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കമറും രാമാനുജനുമായിരുന്നു ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്.
മന്ത്രി എത്തിയ സമയത്ത് കമറും ബിനുവും ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരിക്കുകയായിരുന്നുവെന്നും ശ്രീകലയും രാമാനുജനും വിപിനനും റെസ്റ്റ് ഹൗസിലെ മുറിയില്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നുമാണ് മാനേജര്‍ വിശദീകരിച്ചത്.
എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഹാജര്‍ രേഖപ്പെടുത്താതിരുന്നതും ഹാജര്‍ രേഖപ്പെടുത്തിയവര്‍ ജോലിസ്ഥലത്തില്ലാതിരുന്നതും ഗുരുതരമായ കൃത്യവിലോപമാണെന്ന് സസ്പെന്ഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Content Highlights: Five government rest house employees, including the manager, were suspended for dereliction of duty during PWD Minister PK Basheer’s visit. An inspection revealed that no staff were at the reception, and three workers had failed to mark attendance. Authorities cited gross negligence for the action.




