Connect with us

chaliyam boat accident

കോഴിക്കോട് ചാലിയത്ത് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം

വള്ളംമറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചില്‍ ബോട്ട് എത്താന്‍ വൈകിയതിലാണ് പ്രതിഷേധം

Published

|

Last Updated

കോഴിക്കോട് | വള്ളംമറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചിലിന് ബോട്ട് എത്താന്‍ വൈകിയതില്‍ ചാലിയത്ത് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് മുന്നിലാണ് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചത്.

മത്സ്യ തൊഴിലാളിയായ ചാലിയം സ്വദേശി കുഞ്ഞാപ്പുവി (22)നെയാണ് കഴിഞ്ഞ ദിവസം വള്ളംമറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായത്. കരയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. ആറ് മത്സ്യ തൊഴിലാളികാളായിരുന്നു അപകടത്തില്‍പ്പെട്ട വള്ളത്തിലുണ്ടിയിരുന്നത്. ഇതില്‍ അഞ്ച് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ ഇപ്പോള്‍ എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

 

---- facebook comment plugin here -----

Latest