Kuwait
കുവൈത്ത് സുലൈബിയയിലെ ജയിലില്‍ തീപ്പിടിത്തം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു
കെട്ടിടത്തില്‍ ശുചീകരണ ജോലികള്‍ ചെയ്തുവന്ന തൊഴിലാളികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുമാണ് പൊള്ളലേറ്റത്.
കുവൈത്ത് സിറ്റി | കുവൈത്ത് സുലൈബിയയിലെ ജയില്‍ കെട്ടിടത്തില്‍ ഇന്ന് രാവിലെയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കെട്ടിടത്തില്‍ ശുചീകരണ ജോലികള്‍ ചെയ്തുവന്ന തൊഴിലാളികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുമാണ് പൊള്ളലേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അഗ്നിശമന സേനാ വിഭാഗം ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ നിയമ നടപടികള്‍ക്കുമായി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
---- facebook comment plugin here -----





