Connect with us

National

മുംബൈയിലെ വാണിജ്യകേന്ദ്രത്തില്‍ തീപ്പിടുത്തം ; 37 പേരെ രക്ഷപ്പെടുത്തി

തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് സംഭവം

Published

|

Last Updated

മുംബൈ | മുംബൈയിലെ വാണിജ്യ കേന്ദ്രത്തില്‍ തീപ്പിടുത്തം. കെട്ടിടത്തില്‍ കുടുങ്ങിയ 37 പേരെ രക്ഷപ്പെടുത്തി. നഗരത്തിലെ സാന്താക്രൂസ് വെസ്റ്റ് മേഖലയിലെ വാണിജ്യ കേന്ദ്രത്തിലാണ് തീപ്പിടുത്തമുണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം നിലയിലെ ഇലക്ട്രിക് വയറുകളിലാണ് തീപ്പിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കെട്ടിടത്തില്‍ കുടുങ്ങിയ 37 പേരെ രക്ഷപ്പെടുത്തി.