Connect with us

National

അദാനി കമ്പനിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിടില്ല: കേന്ദ്ര സര്‍ക്കാര്‍

സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍.

Published

|

Last Updated

ന്യൂഡല്‍ഹി| അദാനി കമ്പനിയുമായിട്ടുളള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇടപാട് വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചത്.

അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധന വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം.പിയാണ് ലോക്സഭയില്‍ ചോദ്യമുന്നയിച്ചത്.

എന്നാല്‍ സെബി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി രണ്ട് മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോര്‍പ്പറേറ്റ് അഫിയേര്‍ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ലോക്സഭയെ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest