Connect with us

SWAPNA SURESH

സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നു

പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും നോട്ടീസ് അയച്ചു

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു.

യു എ ഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിനു പിന്നാലെയാണ് സ്വപ്‌ന സുരേഷിനു സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത്. എം ശിവശങ്കറിന്റെ ഇടപെടല്‍ വഴി ലഭിച്ച ഈ നിയമനങ്ങളില്‍ സാമ്പത്തിക ഇടപാടോ കള്ളപ്പണ കൈമാറ്റമോ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും ഇ ഡി അന്വേഷിക്കുന്നത്.

സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തി. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും നോട്ടീസ് അയച്ചു.

 

Latest