Kerala
ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി; രണ്ടുപേര്‍ക്ക് പരിക്ക്
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്
കോഴിക്കോട് | ഫറോക്കില്‍ മത്സ്യബന്ധത്തിനു പോവുകയായിരുന്ന ഫൈബര്‍ വള്ളത്തിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു വെന്നാണു കരുതുന്നത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.
---- facebook comment plugin here -----





