Kerala
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; പിതാവ് അറസ്റ്റില്‍
വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വര്‍ക്കലയിലാണ് കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചത്. വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
രണ്ട് വര്‍ഷം മുന്‍പ് ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയില്‍ എത്തി കുട്ടി ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് പ്രതിയുടെ സഹോദരി വര്‍ക്കല പോലീസില്‍ പരാതി നല്‍കിയത്.







