Kerala
സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു
ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം
മലപ്പുറം | നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തെ വീടിന്റെ മതിലില്‍ തട്ടി ഇരുവരും കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.







