Connect with us

punjab election 2022

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലെത്താനും സാധ്യതയുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത വര്‍ഷമാധ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. സംയുക്ത സമാജ് മോര്‍ച്ച എന്ന പേരിലാവും മത്സരിക്കുക. ബല്‍ബീര്‍ സിംഗ് രജേവാളിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാനത്തെ 117 സീറ്റിലും മത്സരിക്കും എന്നും സംഘടനകള്‍ അറിയിച്ചു.

അതേസമയം, ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലെത്താനും സാധ്യതയുണ്ട്. നിലവില്‍ 22 കര്‍ഷക സംഘടനകളാണ് സംയുക്ത സമാജ് മോര്‍ച്ചയില്‍ അംഗങ്ങളായുള്ളത്.

നേരത്തെ, കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയത്.

Latest