Business
ഫാമിലിയിൽ ഇനി കല്യാണക്കാലം
'ഫാമിലിയിൽ കല്യാണക്കാലം' എന്ന ഫെസ്റ്റിവൽ ക്യാംപെയിന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര നിർവഹിച്ചു.
വിവാഹാഘോഷത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഫാമിലി വെഡിംഗ് സെന്ററിന്റെ കല്യാണ ഉത്സവത്തിന് വർണാഭ തുടക്കം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കല്യാണങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ വെഡിംഗ് ഷോ ആയിരുന്നു ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം.
‘ഫാമിലിയിൽ കല്യാണക്കാലം’ എന്ന ഫെസ്റ്റിവൽ ക്യാംപെയിന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര നിർവഹിച്ചു. കെ.പി താഹിർ (ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപ്പറേഷൻ), റിജിൽ മാക്കുറ്റി (സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ), ഷമീമ ടീച്ചർ (സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ), സഹദ് മങ്ങടവൻ (വാർഡ് കൗൺസിലർ) എന്നിവർ ചടങ്ങിൽ ഭാഗമായി.
പാർസി ലെഹങ്ക, കാഞ്ചീപുരം ബ്രെെഡൽ സാരി, റോയൽ ഷെർവാണി, ഗൗൺസ് തുടങ്ങിയവയുടെ അതിവിപുലമായ കലക്ഷനാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫാമിലിയുടെ കുന്ദമംഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, സുൽത്താൻ ബത്തേരി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആറു മാസത്തോളം നീണ്ടുനിൽക്കുന്ന വെഡിംഗ് ഫെസ്റ്റിവലിന്റ ഭാഗമായി ഫാമിലിയുടെ എല്ലാ ഷോറൂമുകളിലും വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കസ്റ്റമേഴ്സിന് ഏറ്റവും മികച്ച വെഡിംഗ് ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ഫെസ്റ്റെന്ന് മാനേജ്മെന്റ് അറിയിച്ചു.
കണ്ണൂരിൽ വച്ച് നടന്ന ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ ഗ്രൂപ്പ് ചെയർമാൻമാരായ കല്ലിൽ ഇമ്പിച്ചി അഹ്മദ്, പി എൻ അബ്ദുൽ ഖാദർ, മാനേജിംഗ് ഡയറക്ടേഴ്സായ അബ്ദുസലാം, അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, എല്ലാ ഷോറൂമുകളിലേയും ജനറൽ മാനേജർമാർ എന്നിവർ സംബന്ധിച്ചു.
Content Highlights:
Family Wedding Center launched its Kalyana Utsavam campaign with a colorful fusion wedding show. Kannur Mayor Adv. P Indira inaugurated the event attended by dignitaries. The six-month festival offers extensive bridal wear collections across all major showrooms in Kerala.



