National
ജന്തര് മന്തറില് ത്രിവര്ണ പതാക വീശുന്നത് കുറ്റകരമല്ല; എല്ലാ പ്രതിഷേധങ്ങളെയും ഒരൊറ്റ ലക്ഷ്യം ഒന്നിപ്പിക്കുന്നു: രാഹുല് ഗാന്ധി
'വിദ്യാര്ഥികള്, യുവജനങ്ങള്, മാധ്യമപ്രവര്ത്തകര്, ഇന്ത്യ സഖ്യം തുടങ്ങി വ്യത്യസ്ത ബാനറുകളാണ്. പക്ഷേ ലക്ഷ്യം ഒന്ന്. എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണ്.'
ന്യൂഡല്ഹി | ജന്തര് മന്തറില് ത്രിവര്ണ പതാക വീശുന്നത് കുറ്റകരമല്ലെന്ന പ്രസ്താവനയുമായി, ‘കോക്രോച്ച് ജനതാ പാര്ട്ടി’ (CJP)ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ജന്തര് മന്തറിലെ നിയന്ത്രണങ്ങള് ലംഘിച്ചതിന് സി ജെ പി സഹ-കണ്വീനര്മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടതിന് പിന്നാലെയാണ് കോണ്ഗ്രസ്സ് എം പിയുടെ പ്രസ്താവന.
‘സമാധാനപരമായ പ്രതിഷേധത്തിനിടെ ജന്തര് മന്തറില് ത്രിവര്ണ പതാക വീശുന്നത് കുറ്റകരമല്ല. ഇതിന്റെ പേരില് യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വമാണ്.’- രാഹുല് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രതിഷേധങ്ങളെയും ഒരൊറ്റ ലക്ഷ്യം ഒന്നിപ്പിക്കുന്നുവെന്നും കോണ്ഗ്രസ്സ് എം പി എക്സില് പ്രതികരിച്ചു.
‘വിദ്യാര്ഥികള്, യുവജനങ്ങള്, മാധ്യമപ്രവര്ത്തകര്, ഇന്ത്യ സഖ്യം തുടങ്ങി വ്യത്യസ്ത ബാനറുകളാണ്. പക്ഷേ ലക്ഷ്യം ഒന്ന്. എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണ്. തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള് ആവശ്യപ്പെടുന്ന പൗരന്മാരുടേത്. ജന്തര് മന്തര് ഇന്ത്യയിലെ ജനങ്ങളുടേതാണ്. ഞങ്ങള് അത് തിരിച്ചുപിടിക്കും.’ അദ്ദേഹം കുറിച്ചു.
Content Highlights:
Rahul Gandhi stated that waving the tricolour at Jantar Mantar is not a crime. He emphasized that diverse protests share a single uniting national goal. The remarks came amid ongoing political discussions regarding demonstrations in the capital.


