Connect with us

Kerala

വ്യാജ വാട്‌സാപ് ചാറ്റ് കേസ്; ഷോണ്‍ ജോര്‍ജിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

Published

|

Last Updated

കൊച്ചി |  വ്യാജ വാട്സ്ആപ് ചാറ്റ് കേസില്‍ ഷോണ്‍ ജോര്‍ജിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ അനുജന്‍ അനൂപിന് അയച്ചതാണ് കേസിനു ആധാരം. ഇതുമായി ബന്ധപ്പെട്ട് കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ഈ മാസം 25 ന് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത് ഷോണ്‍ ജോര്‍ജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.