National
ഡല്‍ഹിയില്‍ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി തട്ടിപ്പ്; രണ്ട് കോള്‍ സെന്ററുകളില്‍ നിന്നായി 11 പേര്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്
ന്യൂഡല്‍ഹി | തൊഴില്‍ വാഗ്ദാനം നല്‍കി പണം തട്ടിയ രണ്ട് കോള്‍ സെന്ററുകള്‍ ഡല്‍ഹിയില്‍ പോലീസ് പൂട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഷാദിപൂര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള രഞ്ജിത് നഗറിലെ സ്ഥാപനങ്ങളാണ് പോലീസ് പൂട്ടിച്ചത്. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. റിക്രൂട്ടര്‍മാര്‍ എന്ന വ്യാജേന ഫോണിലൂടെ ഉദ്യോഗാര്‍ത്ഥികളെ ഫോണിലൂടെ ബന്ധപ്പെടുകയും രജിസ്ട്രേഷന്‍ ഫീസായി 3,500 രൂപ, 1,400 രൂപ, 1,200 രൂപ എന്നിങ്ങനെ വിവിധ നിരക്കുകള്‍ പറഞ്ഞ് പണം തട്ടുകയായിരുന്നു.
ഒക്ടോബര്‍ 3ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയോ യഥാര്‍ത്ഥത്തില്‍ ജോലി നല്‍കിയതിന്റെ രേഖകളോ ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല.
13 കമ്പ്യൂട്ടറുകള്‍, 5 മൊബൈല്‍ ഫോണുകള്‍, ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റ, ഡിജിറ്റല്‍ സാമ്പത്തിക തെളിവുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlights: Delhi Police busted two fake job call centers in Ranjit Nagar, arresting 11 people for defrauding job seekers. The scammers collected personal data from online recruitment platforms to demand bogus registration fees. Police seized 13 computers and 5 mobile phones during the raid.




