Ongoing News
ഗാന്ധി ഗ്രാമത്തിൽ നിന്ന് വ്യാജ ആയുർവേദ മരുന്നുകൾ പിടികൂടി
പ്രമേഹം, ആർത്രൈറ്റിസ് എന്നീ രോഗങ്ങൾക്ക് ഫലപ്രദമെന്ന് പറഞ്ഞ് നിർമിച്ച മരുന്നുകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി

വൈത്തിരി | തളിപ്പുഴയിലെ വയനാട് ഗാന്ധി ഗ്രാമത്തിൽ നിന്ന് വ്യാജ ആയുർവേദ മരുന്നുകൾ പിടികൂടി. ആയുർവേദ ഡ്രഗ്സ് ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർക്ക് കിട്ടിയ പരാതിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശപ്രകാരം ലക്കിടി മുതൽ വൈത്തിരി വരെയുള്ള വയനാടൻ ഗാന്ധിഗ്രാമങ്ങളിലായിരുന്നു പരിശോധന.
പ്രമേഹം, ആർത്രൈറ്റിസ് എന്നീ രോഗങ്ങൾക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി ലൈസൻസ് ഇല്ലാതെ നിർമിച്ച മരുന്നുകളാണ് പിടികൂടിയത്. ‘സിദ്ധ്കൃഷ് ഹെർബോ ടെക് ജയ്‍പുർ’ എന്ന പേരിലാണ് മരുന്നുകൾ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയത്. ഇവയുടെ ബില്ലുകളൊന്നും പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല.
---- facebook comment plugin here -----