Connect with us

fact check

FACTCHECK: ഇന്ത്യന്‍ ഓയിലിന്റെ നറുക്കെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്ധനമോ?

ഇന്ധന വില റോക്കറ്റ് കണക്കെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പലരും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.

Published

|

Last Updated

റുക്കെടുപ്പില്‍ ജയിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനവും മറ്റ് സമ്മാനങ്ങളും ലഭിക്കുമെന്ന് അവകാശപ്പെട്ട് ഒരു ലിങ്ക് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ധന വില റോക്കറ്റ് കണക്കെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പലരും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇതിലെ സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : ഇന്ത്യന്‍ ഓയില്‍ ഇന്ധനം സബ്‌സിഡി സമ്മാനം. ആറായിരം രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളാണ് സമ്മാനമായി ലഭിക്കുക. അതിനായി താഴെ കൊടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക (സാമൂഹിക മാധ്യമ പ്രചാരണത്തില്‍ നിന്ന്. ഇന്ത്യൻ ഓയിലിൻ്റെ പേരും ലോഗോയും ചേർത്താണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്).

വസ്തുത : ഇത് വ്യാജമാണെന്നും വഞ്ചിതരാകരുതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിപ്പ് വന്നിട്ടുണ്ട്. വിവര, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പി ഐ ബി)യും ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല, നറുക്കെടുപ്പ് പോസ്റ്റിലെ ലിങ്ക് ഒരു ചൈനീസ് കമ്പനിയുടെതാണെന്ന സംശയം സൈബര്‍ വിദഗ്ധര്‍ക്കുണ്ട്. ഇന്ത്യന്‍ ഓയിലിന്റെ പേരിലെന്ന പോലെ ബാര്‍ബിക്യു നാഷന്റെ പേരിലും സമാന നറുക്കെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്. ബാര്‍ബിക്യു നാഷനും ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.