blast
തൃത്താലയിൽ വീട്ടിനുള്ളിൽ സ്ഫോടനം; കുട്ടികൾക്ക് ഉൾപ്പെടെ പരുക്ക്
ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയായ കുന്നുമല്‍ പ്രഭാകരന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.
പാലക്കാട് | തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിൽ ഉഗ്ര സ്ഫോടനം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയായ കുന്നുമല്‍ പ്രഭാകരന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.
വീട് പൂര്‍ണമായും തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സമീപത്തെ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്‍, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിവീണു. സ്ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കി മീ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.