Connect with us

Health

ഒമിക്രോണ്‍ തരംഗം മാര്‍ച്ചോടെ കുറയാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| നിലവില്‍ ഉയര്‍ന്ന തോതില്‍ പകരുന്ന കൊവിഡ്19ന്റെ വകഭേദം ഒമിക്രോണ്‍ തരംഗം മാര്‍ച്ചോടെ കുറയാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. ഡെല്‍റ്റയേക്കാള്‍ അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് അംഗം അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ പ്രതിരോധശേഷി കുറവുള്ള ആളുകളില്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ മെട്രോകളില്‍ വ്യാപിച്ചതിന് ശേഷം ഇത് ഗ്രാമീണ മേഖലകളിലേക്ക് വ്യാപിക്കാമെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.

കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. വാക്‌സിനേഷന്‍ എടുത്തവരില്‍ പോലും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ.ആന്റണി ഫൗസി പറഞ്ഞു. ഒമിക്രോണ്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ വളരെ വേഗത്തില്‍ പടരുന്നു എന്നതിന് ഇപ്പോള്‍ തെളിവുകളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.