Connect with us

Kerala

ഓട്ടോയിൽ കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് പിടികൂടി

എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Published

|

Last Updated

മലപ്പുറം | പെരിന്തല്‍മണ്ണയില്‍ ഓട്ടോയില്‍ കഞ്ചാവുമായെത്തിയ യുവാവ് എക്‌സൈസിന്റെ പിടിയില്‍. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീര്‍ ബാവയാണ് പിടിയിലായത്. എക്‌സൈസ് കാളികാവ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍മാരായ ശരീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അച്യുതന്‍, ഷംസുദ്ദീന്‍, ജലീല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിന്‍സി വര്‍ഗ്ഗീസ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം കൊടുത്ത സംഘത്തിലുണ്ടായിരുന്നവര്‍.

 

Latest