Connect with us

Kerala

അനധിക്യത പണമിടപാട്; സാന്റിയാഗോ മാര്‍ട്ടിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍

Published

|

Last Updated

കൊച്ചി |  വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിക്കിം ലോട്ടറി കേരളത്തില്‍ വിറ്റതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിലാണ് നടപടി.

സാന്റിയാഗോ മാര്‍ട്ടിന്റെ 457 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസം ഇഡി മരവിപ്പിച്ചിരുന്നു. മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും അദ്ദേഹത്തിന്റെ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊലൂഷന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.