Kerala
എക്‌സാലോജിക് കേസ്: സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്എന്‍ ശശിധരന്‍ കര്‍ത്തയെ ഇഡി ചോദ്യം ചെയ്യുന്നു
ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.
കൊച്ചി | എക്സാലോജിക് കേസില്‍ സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്എന്‍ ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യുന്നു. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.
ശശിധരന്‍ കര്‍ത്തയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുക്കുന്നത്.







