Connect with us

Ongoing News

ടോസിങ് പോലും നടത്താനായില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 മഴ കവര്‍ന്നു

വെല്ലിങ്ടണിലെ സ്‌കൈ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

Published

|

Last Updated

വെല്ലിങ്ടണ്‍ | കളിച്ചത് മഴ. ടോസിങ് പോലും നടത്താനാകാരെ ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മാനം തെളിയുമെന്നും ഓവര്‍ വെട്ടിച്ചുരുക്കിയുള്ള മത്സരമെങ്കിലും നടക്കുമെന്നുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി പെരുമഴ തുടരുകയായിരുന്നു. വെല്ലിങ്ടണിലെ സ്‌കൈ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ടി20 പരമ്പരയില്‍ ശേഷിക്കുന്നത്. നവംബര്‍ 20 നാണ് രണ്ടാം അങ്കം. മൂന്നാം മത്സരം 22 ന് നടക്കും. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയും ന്യൂസിലന്‍ഡും ആദ്യമായി കളിക്കുന്ന ടി20 പരമ്പരയാണിത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ,് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

ടി20 പരമ്പരക്കു ശേഷം മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയുമുണ്ട്. ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍.