Connect with us

delhi news

നെഹ്രുവിനെ മായ്ച്ചു കളയുന്നു; നെഹ്‌റു മെമ്മോറിയില്‍ മ്യൂസിയം ഇനിയില്ല

പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നു പേരുമാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തുനിന്നു ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമം മായ്ച്ചുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ ഒടുവില്‍ നെഹ്‌റു മെമ്മോറിയില്‍ മ്യൂസിയം ഇനിയില്ല.

നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍)യുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി (പി എം എം എല്‍) എന്നു കേന്ദ്രസര്‍ക്കാര്‍ തിരുത്തി.

77-ാം സ്വാതന്ത്ര്യദിനമായി ഇന്നലെ മ്യൂസിയത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി മ്യൂസിയം ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്രയാണ് അറിയിച്ചത്.
നേരത്തെ എന്‍ എം എം എല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയര്‍മാന്‍.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍.
നെഹ്‌റു ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തില്‍ അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. 1948 ഓഗസ്റ്റ് മുതല്‍ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. 2022 ഏപ്രിലിലാണ് ഇതു പുതുക്കിയത്.

 

Latest