Kerala
എന്‍ജിന്‍ തകരാര്‍; വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂരില്‍ പിടിച്ചിട്ടു
യാത്രക്കാര്‍ക്ക് മറ്റ് ട്രെയിനുകളില്‍ യാത്രാ സൗകര്യമൊരുക്കി. തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.
തൃശൂര്‍ | കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് തകരാര്‍. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
ഷൊര്‍ണൂര്‍ പാലത്തിന് സമീപത്താണ് ട്രെയിന്‍ നിര്‍ത്തിയത്. പിന്നീട് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് ട്രെയിന്‍ കൊണ്ടുപോവുകയായിരുന്നു.
യാത്രക്കാര്‍ക്ക് മറ്റ് ട്രെയിനുകളില്‍ യാത്രാ സൗകര്യമൊരുക്കി. തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.