National
അനന്ത്നാഗ് ജില്ലയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഭീകരരില്‍ ഒരാള്‍ വിദേശിയാണെന്നും മറ്റൊരാള്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
അനന്ത്നാഗിലെ ഹല്‍ക്കന്‍ ഗാലി ഷാംഗസ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അനന്ത്നാഗിലെ ഏറ്റുമുട്ടലിന് പുറമെ ശ്രീനഗറിലെ ഖന്‍യാര്‍ മേഖലയിലും സുരക്ഷാസേന മറ്റൊരു ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.







