International
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേ പറ്റൂവെന്ന് ഇമ്മാനുവല്‍ മാക്രോണ്‍
ഇസ്‌റാഈലിനെതിരായ നടപടി കടുപ്പിക്കാനൊരുങ്ങി ഫ്രഞ്ച്

ഗസ്സ | ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് ഫ്രഞ്ച്. വ്യവസ്ഥകളോടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയെന്നത് ധാര്‍മിക കടമ മാത്രമല്ല രാഷ്ട്രീയ ആവശ്യകത കൂടിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
ഗസ്സക്കുള്ള മാനുഷിക സഹായം തടയുന്നത് തുടര്‍ന്നാല്‍ ഇസ്‌റാഈലിനെതിരായ നടപടി കടുപ്പിക്കും. രാഷ്ട്രീയ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോണ്‍ പറഞ്ഞു.
ഗസ്സയില്‍ തുടരുന്ന ഉപരോധം ഉടന്‍ അവസാനിപ്പിക്കാന്‍ ഇസ്രാഈലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ നടപടി ആവശ്യമാണ്. ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കടുപ്പിക്കും. ഇസ്രാഈല്‍ അവരുടെ നിലപാട് മാറ്റുമെന്നും എത്രയും പെട്ടന്ന് തന്നെ അനുകൂല നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മര്‍ദത്തിനിടയില്‍ ഗസ്സയില്‍ 11 ആഴ്ച നീണ്ടുനിന്ന സഹായ ഉപരോധം ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച ഭാഗികമായി അവസാനിപ്പിച്ചിരുന്നു. ഇത് ഗസ്സ ജനങ്ങള്‍ക്കിടയില്‍ പരിമിതമായ അളവില്‍ ദുരിതാശ്വാസ വിതരണം ചെയ്യാനേ സഹായിച്ചുള്ളൂവെന്നും അദേഹം അറിയിച്ചു.