Kerala
സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ മാര്‍ച്ചിനെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം | പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ മാര്‍ച്ചിനെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കാനാണ് വിഷയം ഏറ്റെടുത്ത പ്രതിപക്ഷത്തിന്റെ തീരുമാനം.