Connect with us

Kerala

കരുവന്നൂര്‍ സഹകരണ ബേങ്കില്‍ ഇ ഡി റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു

ബേങ്കിലെ വായ്പകള്‍, ചിട്ടികള്‍ തുടങ്ങിയ ഇടപാടുകളുടെ ലെഡ്ജറുകളാണ് പിടിച്ചെടുത്തത്. പ്രതികളുടെ വീടുകളില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും ഇ ഡി കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ബേങ്കിലും പ്രതികളുടെ വീടുകളിലും ഒരേസമയത്ത് റെയ്ഡ് നടത്തുകയായിരുന്നു. ബേങ്കിലെ വായ്പകള്‍, ചിട്ടികള്‍ തുടങ്ങിയ ഇടപാടുകളുടെ ലെഡ്ജറുകളാണ് പിടിച്ചെടുത്തത്. പ്രതികളുടെ വീടുകളില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും ഇ ഡി കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കരുവന്നൂര്‍ സഹകരണ ബേങ്കിലെ തട്ടിപ്പ് സംബന്ധിച്ച പരാതികളും ആരോപണങ്ങളും വെളിച്ചത്തു വന്നത്. 226 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ബേങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.