Connect with us

National

ഉത്തരാഖണ്ഡിൽ ഭൂചലനം; റിക്‌ടർ സ്കെയിൽ തീവ്രത 4 രേഖപ്പെടുത്തി

പിത്തോരഗഡിൽ നിന്നും 48 കിലോമീറ്റർ വടക്കുകിഴക്ക് 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

Published

|

Last Updated

പിത്തോരഗഡ് | ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയ്ക്ക് സമീപം ഭൂചലനം. പുലർച്ചെ 3.45 നാണ് റിക്‌ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

പിത്തോരഗഡിൽ നിന്നും 48 കിലോമീറ്റർ വടക്കുകിഴക്ക് 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒക്ടോബർ അഞ്ചിന് ഉത്തരകാശി ജില്ലയിലും റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.