National
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; നാലു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആര്യന്‍ ഖാന്‍
യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് എന്‍സിബി ഉദ്യോഗസ്ഥരോട് ആര്യന്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചയായി ആര്യന്‍ കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈ| കഴിഞ്ഞ നാലു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്‍. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) ചോദ്യം ചെയ്യലിലാണ് ആര്യന്‍ ഇക്കാര്യം പറഞ്ഞത്. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് എന്‍സിബി ഉദ്യോഗസ്ഥരോട് ആര്യന്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചയായി ആര്യന്‍ കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ രണ്ട് മിനിറ്റ് സംസാരിച്ചു.
ഞായറാഴ്ച ആഡംബര കപ്പല്‍ കോര്‍ഡിലിയയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആര്യന്‍ ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റിലായത്.







