Connect with us

National

മദ്യലഹരിയില്‍ പോലീസിനുനേരെ ആക്രമണം; യുവതികള്‍ അറസ്റ്റില്‍

ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Published

|

Last Updated

മുംബൈ|മുംബൈയിലെ പല്‍ഗാര്‍ വിരാര്‍ മേഖലയില്‍ മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ യുവതികള്‍ അറസ്റ്റില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞദിവസം പല്‍ഗാര്‍ വിരാര്‍ മേഖലയിലെ ഒരു ബാറിന് സമീപമാണ് സംഭവമുണ്ടായത്. മദ്യലഹരിയില്‍ യുവതികള്‍ സംഘര്‍ഷമുണ്ടാക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. യുവതികളെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. യുവതികളിലൊരാള്‍ വനിതാ കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.