Kuwait
മയക്കുമരുന്ന് കടത്ത് കേസ്; കുവൈത്തിൽ 4 ഇറാൻ പൗരൻമാർക്ക് തൂക്കു കയർ
ഒരു ദശാലക്ഷം ദിനാര്‍ വിലമതിക്കുന്ന 350 കിലോഗ്രാം ഹാഷിഷ് കടല്‍ മാര്‍ഗ്ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി

കുവൈത്ത് സിറ്റി | കുവൈത്തില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ നാല് ഇറാന്‍ പൗരന്മാര്‍ക്ക് വധ ശിക്ഷ വിധിച്ചു. ക്രിമിനല്‍ കോടതി ജഡ്ജി നഈ ഫ് അല്‍ ദഹൂമിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഒരു ദശാലക്ഷം ദിനാര്‍ വിലമതിക്കുന്ന 350 കിലോഗ്രാം ഹാഷിഷ് കടല്‍ മാര്‍ഗ്ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി ഉണ്ടായത്. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരും തീര സംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാത്.
മയക്കു മയക്കുമരുന്ന് അടങ്ങിയ 13 ബാഗുകളാണ് ഇവരില്‍നിന്ന് പോലീസ് പിടിച്ചെടുത്തത് .നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
---- facebook comment plugin here -----